ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് ദിവസങ്ങളിലായി 6 മലയാളികൾ കൂടി മരണപ്പെട്ടു.
കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) ആണ് മക്കയിൽ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, സി. അംജദ്, നബീല ഷെറിൻ, നിഹാ ഷെറിൻ. മയ്യിത്ത് മക്കയിൽ ഖബറടക്കും. നടപടിക്രമങ്ങൾക്ക് മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് ദവാദ്മിയിൽ മരണപ്പെട്ടത്. പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ മെയ് 17 മുതൽ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർച്ഛിച്ചതിനാൽ 25ന് തിയതി തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
ജുബൈലിൽ കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ നാണു ആചാരിയുടെ മകൻ രാജു (56) ആണ് മരണപ്പെട്ടത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ചയാണ് അന്ത്യം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്‌ണമ്മ.
പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് (48) ആണ് ജിദ്ദയിൽ മരണപ്പട്ടത്ത്.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആറ് ദിവസങ്ങളായി മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ശുചീകരണ ജീവനക്കാരിയായിരുന്നു.
നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50) ആണ് ദമാമിൽ മരിച്ചത്. ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52) ആണ് ജിസാനിലെ ബൈഷിൽ മരണപ്പെട്ടത്.
പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കൊവിഡ് ഫലം ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !