കോട്ടക്കൽ: നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിലെ ആദ്യ പ്രവർത്തി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 13-ാം വാർഡിലെ ചോലമാട്-ചോല കോൺഗ്രീറ്റ് റോഡ് നഗരസഭ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ടി വി സുലൈഖാബി അധ്യക്ഷത വഹിച്ചു. സിഡ്കോ ആറ് ലക്ഷം രൂപക്കാണ് പ്രവർത്തിപൂർത്തീകരിച്ചത്. സിഡ്കോ യെ പ്രവർത്തി ഏൽപ്പിച്ചതിന് നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി സി പി എം രംഗത്ത് വന്നിരുന്നു.2020-21- വാർഷിക പദ്ധതിയിൽ പ്രവർത്തി പൂർത്തീകരിച്ച ജില്ലയിലെ തന്നെ ആദ്യ പ്രവർത്തിയാണിത്. ആഘോഷത്തോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ യുഎ ബുഷ്റഷബീർ, കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, നാസർ തിരുനിലത്ത്, കോയാപ്പു എന്നിവരും, കെ എം റഷീദ്, അടുവണ്ണി മുഹമ്മദ്, അലവിക്കുട്ടി പാപ്പായി, പി കെ മുസ്ഥഫ, അലവി ബാപ്പു, കുഞ്ഞവറാൻ ഹാജി, എം പി അൻവർ, ബാബു തിരുനിലത്ത്, എം പി കുഞ്ഞലവി, ഇ പി റഫീഖ് എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !