വളാഞ്ചേരി: കുളമംഗലം കോതേ തോട് വിഷയത്തിൽ കയ്യേറ്റം ബോധ്യപ്പെട്ടതായും സർക്കാർ ഭൂമി ഡോ: അബ്ദുൽ വഹാബ് കയ്യേറിയിട്ടുണ്ടങ്കിൽ അത് തിരിച്ചുപിടിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് കൗൺസിലർ നൗഫൽ പാലാറ വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞദിവസം താലൂക്ക് സർവേയർ തോട് അളന്നതിൽ നിന്നും വ്യക്തമായ കയ്യേറ്റം നടന്നതായി നാട്ടുകാർക്ക് ബോധ്യപ്പെട്ടു. 15-4- 2020 ന് താലൂക്ക് സർവേയർ അളന്നതിൽ നിന്നും ഏറെ വ്യത്യസ്തമായ അളവാണ് കഴിഞ്ഞ ദിവസം നടന്നതിൽ ഉണ്ടായത്. രണ്ട് അളവുകളിലും വ്യക്തമായ കയ്യേറ്റം ബോധ്യപ്പെട്ടിട്ടുണ്ട്.
പുതിയ അളവ് പ്രകാരം റോഡിൻ്റെ കവാടത്തിൽ മൂന്നര അടി വഴി മാത്രമാണ് കാണുന്നത് കയ്യേറ്റഭൂമി തിരികെ പിടിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് കൗൺസിലർ നൗഫൽ പാലാറ കൂട്ടിച്ചേർത്തു.കെ എം മുസ്തഫ മാസ്റ്ററും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ് ടെസ്ക്ക്
മീഡിയ വിഷൻ
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !