പ്രവാസികളോടുള്ള സർക്കാരിന്റെ അവഗണന: സൗദിയിലെ മാധ്യമ പ്രവർത്തകൻറെ ഫെയ്സ്ബുക്ക് പോസ്റ്റൽ വൈറലാകുന്നു

0

ജിദ്ദ: കോവിഡ്​ കാലത്ത്​ പ്രവാസി വിഷയത്തിൽ സർക്കാരെടുത്ത തീരുമാനങ്ങളോട്​ വിയോജിപ്പ്​ പ്രകടിപ്പിച്ചുകൊണ്ടുള്ള സൗദിയിലെ മാധ്യമ പ്രവർത്തകൻറെ ഫെയ്സ്ബുക്ക് പോസ്റ്റൽ വൈറലാകുന്നു.
റിയാദിലെ ഇടതുപക്ഷ ചിന്തകനും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനും, മാധ്യമപ്രവർത്തകനുമായ നജീം കൊച്ചുകലുങ്ക് എഴുതിയതാണ് ഈ പോസ്റ്റ്. നിരവധി സി.പി.എം പ്രവർത്തകരാണ് ഇതിനെ അനുകൂലിച്ച് പ്രതികരിക്കുന്നത്. 
അദ്ദേഹത്തിൻറെ പോസ്റ്റ് താഴെ.

സഖാവ്​ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരിനെ ഉറച്ച രാഷ്​ട്രീയബോധത്തോടെയും ജനപക്ഷ ചിന്തയോടെയും സർവാത്മനാ പിന്തുണയ്​ക്കുന്ന ഒരു (ഇടതുപക്ഷ) സ്വതന്ത്രനാണ്​ ഇൗയുള്ളവൻ. അതുപോലെ തന്നെ വിയോജിപ്പ്​ തോന്നിയ സർക്കാർ തീരു​മാനങ്ങളോട്​ വിയോജിക്കുകയും വിമർശിക്കേണ്ടതിനെ വിമർശിക്കുകയും ചെയ്​തുവരുന്നയാളുമാണ്​​. കോവിഡ്​ കാലത്ത്​ പ്രവാസി വിഷയത്തിൽ സർക്കാരെടുത്ത ഒന്ന്​ രണ്ട്​ തീരുമാനങ്ങളോട്​ വിയോജിപ്പ്​ തോന്നി... വിയോജിച്ചു, വിമർശിച്ചു. അതിലൊന്നാണ്​ ഇപ്പോഴും സജീവമായി നിൽക്കുന്ന കേരളത്തിലേക്ക്​ പോകാൻ കോവിഡ്​ ടെസ്​റ്റ്​ വേണമെന്ന നിബന്ധന. 20 വർഷമായി ഇതിനുള്ളിൽ നിൽക്കുന്നത്​ കൊണ്ട്​ തന്നെ സൗദി സാഹചര്യങ്ങളെ കുറിച്ച്​ വ്യക്തമായ ബോധമുള്ളത്​ കൊണ്ടാണ്​​​ സർക്കാർ തീരുമാനം എത്രത്തോളം അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടുന്നതും ആ തീരുമാനവുമായി മുന്നോട്ടുപോകു​േമ്പാൾ സർക്കാർ നീക്കം പ്രവാസികളോടുള്ള വെല്ലുവിളിയായി മാറുകയാണെന്ന്​ പറയുന്നതും എതിർക്കുന്നതും. അത്രയെങ്കിലും ചെയ്യേണ്ടത്​ പ്രവാസികളിലൊരുവനായി അതിലുപരി ഒരു പത്രപ്രവർത്തകനായി രണ്ട്​ പതിറ്റാണ്ടായി ഇൗ സമൂഹത്തിനിടയിൽ നിലകൊള്ളുന്ന ഒരാളെന്ന നിലയിൽ എ​െൻറ ബാധ്യതയാണ്​. എന്നാലതിന്​​ ഞാനെ​െൻറ രാഷ്​ട്രീയപക്ഷം തിരുത്തിയെന്ന്​ അർത്ഥമില്ല. ഇടതുസർക്കാരി​െൻറ നൂറ്​ തീരുമാനങ്ങളിൽ 98നോടും യോജിപ്പുള്ളപ്പോൾ തന്നെ രണ്ടെണ്ണത്തോട്​ വിയോജിക്കുന്നു, അത്രയേയുള്ളൂ. അതായത്​ ജനകീയ വിഷയങ്ങളെ പ്രശ്​നാധിഷ്​ടിതമായാണ് കാണുന്നത്​.​ അല്ലാതെ കക്ഷിരാഷ്​ട്രീയമായല്ല എന്ന്​ വ്യക്തമാക്ക​െട്ട...

ഇത്രയും മുഖവുര മാത്രമാണ്​.

ഇനി കാര്യത്തിലേക്ക്​ കടക്കാം. സർക്കാരി​െൻറ പുതിയ തീരുമാനങ്ങളെ വിമർശിച്ച്​ ഇട്ട പോസ്​റ്റുകളോടെല്ലാം സുഹൃത്തുക്കളായ സഖാക്കൾ പ്രതികരിച്ചത്​, ഇന്നത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടാൽ മതി, നിങ്ങൾക്ക്​ കാര്യം മനസിലാവുമെന്നാണ്​. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം കാണൽ ഏറ്റവും ഇഷ്​ടപ്പെട്ട ദിനചര്യയാണ്​. ജോലിയെല്ലാം കഴിഞ്ഞിരുന്നു സ്വസ്​ഥമായ മനസോടെ ആയിരിക്കും അത്​. ആ വാക്ക്​ ഇവിടെ ഫിറ്റാവുമോ എന്നറിയില്ല, എന്നാലും പറയുകയാണ്​ ‘ആസ്വാദ്യകരമായി’ തന്നെ അത്​ കാണാറുണ്ട്​. ഇന്നും കണ്ടു. പക്ഷേ, ശാന്തതയും സംതൃപ്​തിയുമല്ല ഉണ്ടായത്​, മറിച്ച്​ അസ്വസ്​ഥതയാണ്​. മനസിലാകായ്​കയാണ്​ ബാക്കിയായത്​. കോവിഡ്​ ടെസ്​റ്റിന്​ പ്രവാസികൾക്ക്​ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ കേന്ദ്രസർക്കാർ അത്​ നടത്തി കൊടുക്കണമെന്നാണ്​​ മുഖ്യമന്ത്രി പറഞ്ഞത്​. പറയുകയല്ല, കേന്ദ്രസർക്കാരാണ്​ അത്​ ചെയ്യേണ്ടത്​ എന്ന് അൽപം ശക്തമായി തന്നെ പറഞ്ഞ്​​ ഉത്തരവാദിത്വം അങ്ങോട്ട്​ കൈമാറുകയാണ്​ ഉണ്ടായത്​. അതായത്​ കേന്ദ്രസർക്കാർ ചെയ്യണം എന്ന ആവശ്യം ഉന്നയിക്കുകയാണ്​ മുഖ്യമന്ത്രി ചെയ്​തത്​. വാർത്താസമ്മേളനത്തി​െൻറ ഇൗ ഭാഗം കേട്ടാലാണ്​ നമ്മുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുക എന്നാണ്​​ സഖാക്കളായ സുഹൃത്തുക്കൾ ഉപദേശിച്ചത്​. പക്ഷേ സംശയങ്ങൾ ദൂരികരിക്കപ്പെടുകയല്ല, ആശങ്ക കനക്കുകയാണുണ്ടായത്​. നിർദ്ദിഷ്​ട ടെസ്​റ്റ്​ അസാധ്യമായ രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. മുഖ്യമന്ത്രി പറഞ്ഞപ്രകാരമാണെങ്കിൽ കേന്ദ്രസർക്കാരാണ്​ ആ ‘അസാധ്യത’യെ ‘സാധ്യമാക്കി’ മാറ്റേണ്ടത്​. കേരളത്തി​െൻറ ആവശ്യം കേന്ദ്രം കേൾക്കുമെന്ന്​ എന്താണുറപ്പ്? ​പ്രളയം കേരളത്തെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചപ്പോൾ ഒരു ചവിട്ടും കൂടി തന്ന്​ കൂടുതൽ മുക്കിതാഴ്​ത്താൻ ശ്രമിച്ച കേന്ദ്രമാണ്​.... അതാണ്​ കേരളത്തോടുള്ള അവരുടെ സമീപനം. അവർ മുഖ്യമന്ത്രിയുടെ ആവശ്യം കേൾക്കുമെന്ന പ്രതീക്ഷയേയില്ല. ഇനി വാദത്തിന്​ വേണ്ടി, കേന്ദ്രം നമ്മുടെ ആവശ്യം അംഗീകരിച്ചു എന്ന് തന്നെ​ വെക്കുക. കേന്ദ്രസർക്കാർ ഇത്​ നടപ്പാക്കുക സാധാരണഗതിയിൽ എങ്ങനെയായിരിക്കും? വിദേശരാജ്യങ്ങളിലെ എംബസികൾ വഴിയാണല്ലോ, സ്വാഭാവികമായും... മനുഷ്യവിഭവശേഷിയടക്കം പലതരം പരിമിതികളുള്ള എംബസി​ ലക്ഷകണക്കിന്​ ആളുകളുടെ സ്രവ പരിശോധന ഏറ്റെടുത്താൽ എങ്ങനെയിരിക്കും? നിലവിൽ തന്നെ അവരിൽ അർപ്പിതമായ ഡ്യൂട്ടികൾ പോലും നിർവഹിക്കപ്പെടുന്നത്​ ഏത്​ രീതിയിലാണെന്നും എങ്ങനെയാണെന്നും​ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പ്രവാസികൾക്ക്​ ഇനി ആരെങ്കിലും പറഞ്ഞുകൊടുത്തിട്ട്​ വേണോ അറിയാൻ? പാസ്​പോർട്ട്​ പുതുക്കൽ പോലുള്ള ദൈനംദിന ജോലികൾ പോലും പുറംകരാർ ഏജൻസിയെ കൊണ്ടാണ്​ ചെയ്യിപ്പിക്കുന്നത്​. പ്രവാസിസമൂഹത്തി​െൻറ ക്ഷേമകാര്യങ്ങൾ നോക്കുന്ന പണി നടത്തുന്നതോ നൂറുകണക്കിന്​ സന്നദ്ധ, ജീവകാരുണ്യ പ്രവർത്തകരും.... കോവിഡ്​ ടെസ്​റ്റിങ്​ പണി കൂടി എംബസിയുടെ ചുമലിൽ വന്നാൽ നടക്കണമെങ്കിൽ ഒന്നുകിൽ അത്​ പുറംകരാർ ഏജൻസിക്ക്​ കൊടുക്കണം. അല്ലെങ്കിൽ സന്നദ്ധപ്രവർത്തകരെ ഏൽപിക്കണം... ഇതിലേതായാലും എല്ലാമൊന്ന്​ തീരുമാനമായി ശരിയായി പാളത്തിലാവാൻ എത്ര കാലം വേണ്ടിവരും? അതായത്​ കുറഞ്ഞത്​ ഒരു മൂന്നുനാല്​ മാസത്തേക്കെങ്കിലും പ്രവാസികൾ ജന്മനാട്ടിലേക്ക്​ വരേണ്ട എന്നാണോ മുഖ്യമന്ത്രി പറയാതെ പറഞ്ഞുവെക്കുന്നത്​? കേന്ദ്രസർക്കാർ ടെസ്​റ്റിങ്​ പണി ഏറ്റെടുത്തില്ലെങ്കിൽ ഒരിക്കലും പ്രവാസികൾ നാട്ടിലേക്ക്​ വരേണ്ട എന്നുമാണോ? സംശയവും ആശങ്കയും ബാക്കിയാണ്​. സുഹൃത്തുക്കളായ സഖാക്കൾ മറുപടിതരണം


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !