തിരുവനന്തപുരം: ആശങ്ക ഉയര്‍ത്തി കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കില്‍ ഇന്നും കുതിച്ചുചാട്ടം. സംസ്ഥാനത്ത് 240 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേര് രോഗമുക്തരായി എന്നത് ആശ്വാസം പകരുന്നതായി.
ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മലപ്പുറത്തും കണ്ണൂരിലുമാണ്. മലപ്പുറത്ത് 37 പേര്‍ക്കും കണ്ണൂരില്‍ 35 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കുന്ന എറണാകുളത്തും തിരുവനന്തപുരത്തുമാണ് സമ്ബര്‍ക്ക രോഗികള്‍ കൂടുതല്‍. എറണാകുളത്ത് അഞ്ച് പേര്‍ക്കും തിരുവനന്തപുരത്ത് നാല് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. തൃശൂര്‍-മൂന്ന്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ട്, മലപ്പുറത്ത് ഒരാള്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡിഎസ്സിക്കാര്‍ക്കും നാല് സിഐഎസ്എഫ്ക്കാര്‍ക്കും തൃശൂരിലെ നാല് ബിഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (സൗദി- 52, യുഎഇ- 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- ഒന്ന്, മാള്‍ഡോവ-ഒന്ന്, നെജീരിയ-ഒന്ന്, സൗത്ത് ആഫ്രിക്ക-ഒന്ന്, ഐവറികോസ്റ്റ് - ഒന്ന്) 52 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 20, തമിഴ്നാട്- 12, മഹാരാഷ്ട്ര- ഏഴ്, ഡല്‍ഹി- ആറ്, തെലുങ്കാന - അഞ്ച്, ഉത്തര്‍പ്രദേശ് -ഒന്ന്, ജമ്മുകാഷ്മീര്‍-ഒന്ന്) വന്നതാണ്.
നിലവില്‍ 2129 പേരാണ് ആശുപത്രകളില്‍ ചികിത്സയിലുള്ളത്. 3048 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര് വീട്/സ്ഥാപന ക്വാറന്റൈനിലും 2915 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെമന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, പൂള്‍ഡ് സെന്റിനില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.
കോവിഡ് പോസ്റ്റീവ്
◘മലപ്പുറം- 37
◘കണ്ണൂര്‍-35
◘പാലക്കാട്-29
◘പത്തനംതിട്ട-22
◘ആലപ്പുഴ-20
◘തൃശൂര്‍-20
◘തിരുവനന്തപുരം-16
◘കൊല്ലം-16
◘കാസര്‍ഗോഡ്-14
◘എറണാകുളം-13
◘കോഴിക്കോട്-8
◘കോട്ടയം-6
◘ഇടുക്കി-2
◘വയനാട്-2
കോവിഡ് നെഗറ്റീവ്
◘പാലക്കാട്-44
◘കൊല്ലം-38
◘ആലപ്പുഴ-36
◘പത്തനംതിട്ട-20
◘കണ്ണൂര്‍-16 (ഒരു മലപ്പുറം, ഒരു കോഴിക്കോട്)
◘തിരുവനന്തപുരം-15 (മൂന്ന് കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം)
◘തൃശൂര്‍-10
◘കോട്ടയം-9
◘എറണാകുളം-7
◘മലപ്പുറം-6 (ഒരു കോട്ടയം)
◘കാസര്‍ഗോഡ്-6
◘ഇടുക്കി-2
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !