രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
442 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 18,655 ആയി ഉയര്‍ന്നു. ഇതുവരെ 6,48,315 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3,94,227 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. 1,92,990 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്. 8376 പേര്‍ സംസ്ഥാനത്ത് മാത്രം മരിച്ചു. ഇന്നലെ 196 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഡല്‍ഹിയില്‍ 94,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !