യു.എ.ഇയിലേക്ക് മടങ്ങി വരുവാന്‍ ആഗ്രഹിക്കുന്ന താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കായി ഉടനെ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ മാസം 12 മുതല്‍ 26 വരെയുള്ള തീയതികളിലെ യാത്രക്കായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ്, കോള്‍ സെന്‍റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യുഎഇയിലേക്കുള്ള റെസിഡന്‍റ് പെര്‍മിറ്റുള്ള യാത്രക്കാര്‍ മാത്രമെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ കൈവശം ഐസിഎയുടെയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്‍റെയോ(ജിഡിആര്‍എഫ്‌എ) അനുമതി ഉണ്ടാവണം. യാത്രക്ക് 96 മണിക്കൂര്‍ മുന്‍പ് ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്. ഹെല്‍ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം,അല്‍ഹൊസന്‍,ഡി.എക്സ്.ബി സ്മാര്ട്ട്ആപ്പുളും ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !