സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 40,000 ത്തോട് അടുത്തു നില്‍ക്കുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,200 ആയി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4900 രൂപയായി. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി.
ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്ത് ദിവസം കൊണ്ട് പവന് 2500 ത്തോളം രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. തുടര്‍ന്ന് ദിനേന വില ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. പത്ത് ദിവസം കൊണ്ട് പവന് 2000 ത്തോളം രൂപയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. കൂടാതെ, ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !