കണ്ണൂർ: പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച യുവാക്കൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനമറിയിച്ചു. സംഭവത്തിൻ്റെ വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റോഡരികിൽ വാഹനം നിർത്തി പച്ചക്കറി വാങ്ങി സംസാരിച്ചുനിൽക്കുകയായിരുന്നു യുവാക്കൾ. ഇതിനിടെ, റോഡിന്റെ മറുഭാഗത്ത് സൈക്കിളുമായി നിന്ന പെൺകുട്ടി ചൂയിംഗം കഴിക്കുന്നതും, പിന്നീട് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് യുവാക്കളുടെ സഹായം തേടുന്നതും വീഡിയോയിൽ കാണാം.
പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയെ ചേർത്ത് നിർത്തി പുറത്ത് ശക്തമായി തട്ടിക്കൊടുത്ത് പ്രഥമശുശ്രൂഷ നൽകി. ഇതോടെ കുട്ടി സാധാരണ നിലയിലായി. "കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി" - മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കളുടെ സമയോചിതമായ ഇടപെടലിന് നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്. അപകടസമയത്ത് സഹായം തേടാൻ പെൺകുട്ടി കാണിച്ച ധൈര്യത്തെയും, മനസാന്നിധ്യം കൈവിടാതെ വിഷയം കൈകാര്യം ചെയ്ത യുവാക്കളെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്.
ഈ വാർത്ത കേൾക്കാം
Video Source:
Content Summary: A child's life was saved after a chewing gum got stuck in his throat; congratulations poured in for the young man - Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !