കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹ സംസ്കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്. നഗരസഭ കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിനെതിരെയാണ് കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജ് (85) മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം അസംബ്ലി ഓഫ് ഗോഡ് സഭ വിഭാഗത്തില്‍പ്പെട്ട ഔസേഫ് ജോര്‍ജിന്‍െറ മൃതദേഹം ഇവരുടെ സെമിത്തേരിയില്‍ അടക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പൊതുകല്ലറായ ഇവിടെ കുഴിയെടുത്ത് സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേര്‍ന്ന് മുട്ടമ്ബലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഉച്ചയ്ക്കു രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചത്. മുട്ടമ്ബലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറും ബി.ജെ.പി അംഗവുമായ ടി.എന്‍. ഹരികുമാറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മുട്ടമ്ബലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. നാട്ടുകാര്‍ കെട്ടിയടച്ച വഴി പൊലീസ് തുറന്നെങ്കിലും ഒരുകാരണവശാലും സംസ്കാരം അനുവദിക്കില്ലെന്നും മൃതദേഹം കൊണ്ടുവന്നാല്‍ തടയുമെന്നും ഉറപ്പിച്ച് വഴിയില്‍ കുത്തിയിരിക്കുകയായിരുന്നു നാട്ടുകാര്‍. സമൂഹഅകലം പാലിക്കാതെ ജനങ്ങള്‍ കൂടിനിന്നതും ആശങ്ക ഉയര്‍ത്തിയിരുന്നു.
കോവിഡ് ബാധിതന്െറ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചാല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുവരുമോ എന്നതും തങ്ങള്‍ക്ക് ഇതുമൂലം രോഗം ബാധിക്കുമോ എന്നതുമായിരുന്നു പരിസരവാസികളുടെ ആശങ്ക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേെറ സമയം നടത്തിയ ചര്‍ച്ചകള്‍ക്കും അനുനയനീക്കങ്ങള്‍ക്കുമൊടുവില്‍ സംസ്കാരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എല്‍.എ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇടപ്പെട്ടതോടെ വയോധികന്‍െറ സംസ്കാരം അര്‍ധരാത്രിയോടെ വന്‍ പൊലിസ് കാവലില്‍ മുട്ടമ്ബലത്ത് തന്നെ നടത്തുകയായിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !