തിരുവനന്തപുരം: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം പഞ്ചായത്തില്‍ ഇതുവരെ ഇതുവരെ പരിശോധിച്ച 863 പേരില്‍ 388 പേരും പോസിറ്റീവ്. സമൂഹ വ്യാപനം സ്‌ഥിരീകരിച്ച പുല്ലുവിള ഉള്‍പ്പെടെയുള്ള പഞ്ചായത്താണ് കരുംകുളം. പരിശോധിച്ചതില്‍ 45% പേരും ഇവിടെ പോസിറ്റീവായിരുന്നു. അടിമലത്തുറയിലെ പരിശോധനയിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിരുന്നു. പതിനായിരത്തോളം ജനസംഘ്യയുള്ള ഇവിടെ ഇതുവരെ പരിശോധിച്ചത് 172 പേരെ മാത്രമാണ്. ഇതില്‍ 89 പേരും പോസിറ്റീവായിരുന്നു.
പൂന്തുറ,പുത്തന്‍പള്ളി,മാണിക്യവിളാകം എന്നിവിടങ്ങളില്‍ 3000 പരിശോധന നടത്തിയതില്‍ 603 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പൂന്തുറയിലും,മറ്റ് തീരപ്രദേശങ്ങളിലും നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. സമൂഹ വ്യാപനം സ്‌ഥിരീകരിച്ച ഈ പ്രദേശങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്നത്. എന്നാല്‍ കണക്കുകളില്‍ നിന്നും ടെസ്റ്റുകള്‍ കൂട്ടിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ്. നിലവില്‍ രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും,രോഗലക്ഷണം പ്രകടമാക്കുന്ന ഗര്‍ഭിണികള്‍,കുട്ടികള്‍,പ്രായമായവര്‍ എന്നിവര്‍ക്ക് മാത്രമേ ടെസ്റ്റുകള്‍ നടത്തുന്നുള്ളു. രോഗലക്ഷണം പ്രകടമല്ലാത്തവര്‍ക്കും കോവിഡ് സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പരിശോന വേണമെന്ന് സ്വമേധയാ ആവശ്യപ്പെടുന്നരെ പോലും പരിശോധിക്കുന്നില്ല.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !