തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !