കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നു. സര്‍വീസുകള്‍ വന്‍ നഷ്ടത്തിലായതിനാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നിര്‍ത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.
ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകള്‍ വര്‍ധിക്കുന്നത് തിരിച്ചടിയാണെന്നും ബസുടമകള്‍ പറയുന്നു. സര്‍വീസ് നിര്‍ത്താന്‍ ജി ഫോം സമര്‍പ്പിക്കുമെന്നും ബസുടമ സംയുക്ത സമിതി അറിയിച്ചു. നേരത്തേ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ പരിഷ്കരിച്ചിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !