മലപ്പുറം: ഫെബ്രുവരി മാസത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മാർച്ച് 10 നകം തന്നെ മൂല്യനിർണയം നടത്തിക്കഴിഞ്ഞിട്ടും നാളിതുവരെ ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്.
അധ്യാപകരുടെ കോവിഡ് ഡ്യൂട്ടിയും ഓൺലൈൻ പഠനകേന്ദ്രങ്ങളുടെ മേൽനോട്ട ചുമതലയും പ്രയാസപ്പെടുത്തുന്ന രീതിയിലാണ് നൽകിയിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ ഉദ്ഘാടനം ചെയ്തു.വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 2 അവകാശ ദിനമായി ആചരിക്കുകയും വിദ്യാഭ്യാസ ഓഫിസർമാർക്ക് അവകാശ പത്രിക സമർപ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.അഹമ്മദ്, കെ.എം.അബ്ദുള്ള, പി.കെ.എം.ഷഹീദ്, വി.എ.ഗഫൂർ, പി.വി.ഹുസൈൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.പി.മുഹമ്മദാലി, ട്രഷറർ കെ.ടി.അമാനുള്ള, വി.സഫ്ദറലി ,കോട്ട വീരാൻ കുട്ടി, കെ.എം.ഹനീഫ, എം.മുഹമ്മദ് സലിം ,ഇ പി.എ.ലത്തിഫ്, എം.കെ.ഫൈസൽ, ഇസ്മയിൽ പൂതനാരി, പി.ടി.സക്കീർ ഹുസൈൻ, ടി.സി. സുബൈർ, എ.സക്കീർ ഹുസൈൻ, സി.അബ്ദുറഹിമാൻ,സെയ്ദ് ഇസ്മായിൽ, നിസാർ തങ്ങൾ, വി.ഷാജഹാൻ, പി.മുഹമ്മദ് ഷമീം, ബഷീർ തൊട്ടിയൻ, എ.വി ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !