ഓൺലൈനിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമ ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു സിനിമ റിലീസ് ചെയ്തത്. ജയസൂര്യ നായകനായ സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് സമൂഹ മാധ്യമമായ ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ്.
അർധരാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം കാണുന്ന രീതിയിലായിരുന്നു ‘സൂഫിയും സുജാതയും’ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണെന്ന് ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബു പറഞ്ഞിരുന്നു.
ആദ്യമായി മലയാളത്തിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമിൽ എക്‌സ്‌ക്ലൂസീവായി ഇറങ്ങുന്ന സിനിമയാണ് സൂഫിയും സുജാതയും. ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിലധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞു സിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ തങ്ങൾ കൃതാർത്ഥരാണെന്ന് വിജയ് ബാബു പറഞ്ഞിരുന്നു.
സൂഫിയും സുജാതയും എന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ബോളിവുഡ് താരം അദിതി റാവു ഹൈദാരിയാണ് നായിക. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ദീഖും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളിൽ എത്തും.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !