വാല്‍വുള്ള എന്‍95 മാസ്കുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് ഈ മുന്നറിയിപ്പ് നല്‍കി.
മാസ്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
കോവിഡ് ബാധിതരായവര്‍ ഇത്തരം മാസ്ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !