ദുബായ്: മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബുല്ല സാഹിബിൻറെ സ്മരണാർത്ഥം ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ച ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം ദുബായുടെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സമാഹരിച്ച് നൽകി. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകിയ രക്ത ദാതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി നൽകുന്ന ഡോണർ കാർഡ് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ഇൻ ചാർജ് അൻവർ വയനാട് ദുബായ് കെ എം സീ സീ ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ വളണ്ടിയർ സേവനം ചെയ്ത ദുബായ് കെ എം സീ സീ സംസ്ഥാന കമ്മിറ്റിയുടെ വളണ്ടിയർ അംഗങ്ങൾക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജനറൽ സെക്രട്ടറി മുസ്ഥഫ തിരൂർ, ട്രഷറർ പീ കെ ഇസ്മായിൽ, ഒരഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഹീസ് തലശേരി, ഓ മൊയ്‌ദു .അഡ്വ. ഇബ്രാഹിം ഖലീൽ, എൻ കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യാപ്പാടി, അഫ്സൽ മെട്ടമ്മൽ, സീ എച് നൂറുദീൻ, യൂസഫ് മുക്കൂട്, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, ഷാജഹാൻ കാഞ്ഞങ്ങാട് സിദ്ദീഖ് ചൗക്കി ഷുഹൈൽ കോപ്പ മൻസൂർ മർത്യാ ശരീഫ് കാരക്കോട് സിയാബ് തെരുവത് തുടങ്ങിയവർ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അഫസൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
ഡോണർ കാർഡ് കൈപ്പറ്റാൻ ബാക്കിയുള്ളവർ അൽ ബറാഹ കെ എം സി സി ഓഫീസിൽ നിന്നും കൈപറ്റാവുന്നതാണെന്നു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !