യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാളെ ആരംഭിക്കും.ഇതേതുടര്‍ന്ന് കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.
പൊതു-സ്വകാര്യ സംഗമങ്ങള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് യുഎഇയില്‍ നിലവിലുള്ളത്. ഇത്തരം പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവരില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് പുറമെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ഓരോരുത്തരില്‍ നിന്നും 5000 ദിര്‍ഹം വീതവും പിഴ ഈടാക്കും. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !