അബുദബി: അബുദബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. അബുദബിയിലെയും അല്‍ ഐനിലെയും ബി എല്‍ എസ് ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ജൂലൈ 15ഓടെ പിന്‍വലിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, 60 വയസ്സിന് മുകളിലുള്ളവരും 12 വയസ്സിന് താഴെയുള്ളവരും ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും സെന്ററുകളില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ബി എല്‍ എസ് സെന്ററുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ അപേക്ഷകര്‍ മാസ്‌കും ഗ്ലൗസും ധരിക്കുകയും രാജ്യത്തെ സാമൂഹിക അകലം അടക്കമുള്ള നിയമങ്ങള്‍ പാലിക്കുകയും വേണമെന്നും എംബസിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
മാര്‍ച്ച് മാസത്തിലാണ് എല്ലാ സെന്ററുകളിലുമുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചത്. കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായിരുന്നു ഇത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !