തിരുവനന്തപുരം: പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡി.കോളജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളില്‍ പോലും പ്ലാസ്മ ചികിത്സ വിജയകരമാണ്. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ബേങ്ക് സജ്ജമാക്കും. ഇതുവരെ പ്ലാസ്മ ചികിത്സ നല്‍കിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും
ആരോഗ്യമന്ത്രി അറിയിച്ചു.
മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബേങ്ക് തുടങ്ങിയത്. കൊവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബേങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒമ്ബത് പേര്‍ പ്ലാസ്മ ബേങ്കിലേക്ക് രക്തം നല്‍കാനായി എത്തി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !