ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5,28,000 കൊവിഡ് പരിശോധനകള്‍ നടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പരിശോധനയാണ് ഇത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനായതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ജൂലൈ 26 നായിരുന്നു ഇതിനു മുമ്ബ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്, 5,15,000.
പ്രതിദിനം 10 ലക്ഷം സാംപിള്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഉടന്‍ സജ്ജീകരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടിയല്‍ കൊവിഡ് വ്യാപനപ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രത്യാശ നല്‍കിക്കൊണ്ട് കൊവിഡ് മരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ പറയുന്നു. നിലവില്‍ 2.28 ശതമാനമാണ് മരണനിരക്ക്.
''ഫലപ്രദമായ രോഗപ്രതിരോധം, ഊര്‍ജ്ജസ്വലമായ കൊവിഡ് പരിശോധന, അണുവിമുക്തമായ ആരോഗ്യപരിരക്ഷയും ആരോഗ്യസുരക്ഷാസംവിധാനങ്ങളും സമഗ്രമായ ചികില്‍സാമാനദണ്ഡങ്ങള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ടാണ് മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ മരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത് 2.28 ശതമാനമാണ്. രോഗമുക്തിവരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്''-ആരോഗ്യമന്ത്രാലയം അറിയിച്ചു.
''തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗമുക്തരായവരുടെ എണ്ണം 30,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 31,991 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 9 ലക്ഷം പേരുടെ രോഗം ഭേദമായിട്ടുണ്ട്. രോഗമുക്തി നിരക്ക് 64 ശതമാനമാണ്''- ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പ് തുടരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !