തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പുറത്തേക്ക് വരികയും കൂട്ടം കൂടി നില്‍ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കഴിഞ്ഞ വ്യാഴാഴ്ചയാണ് എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെങ്കിലുംപട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രങ്ങള്‍ വിവാദമായിരുന്നു. മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി കണ്ടാല്‍ അറിയുന്ന 300 വീതം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്‍പില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !