സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മിച്ചെന്ന് എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകള്‍ സംബന്ധിച്ചും എന്‍.ഐ.എ.വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവര്‍ വഴി മുന്‍പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എ.കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്‍്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് നാളെയോ മറ്റന്നാളോ കൊച്ചിയില്‍ എത്തിക്കും. അരുണ്‍ ബാലചന്ദ്രന്‍്റെ ചോദ്യം ചെയ്യലും ഈ ആഴച നടക്കും.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !