ന്യൂഡല്‍ഹി: അധികാരത്തിലെത്താന്‍ പ്രധാനമന്ത്രി ശക്തനെന്ന പ്രതിച്ഛായ കെട്ടിച്ചമച്ചുവെന്ന് രാഹുല്‍ ഗാന്ധി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവുമെന്ന് ട്വിറ്ററില്‍ പങ്കുവെച്ച രണ്ടു മിനിറ്റ് വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൈനക്കാര്‍ ഇന്ന് നമ്മുടെ ഭൂപ്രദേശത്താണ് ഇരിക്കുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം. ഗാല്‍വനിലായാലും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും സ്ഥാനം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്നം. വിപുലമായ ലക്ഷ്യത്തോടെയാണ് അവരുടെ ചിന്തകള്‍ പോകുന്നത്. കാഷ്മീര്‍ വിഷയത്തില്‍ അവര്‍ക്ക് പാക്കിസ്ഥാനുമായി ചേര്‍ന്ന് എന്തോ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷങ്ങളെ കേവലം അതിര്‍ത്തി പ്രശ്നമായി മാത്രം കാണാന്‍ സാധിക്കുകയില്ലെന്ന് രാഹുല്‍ പറയുന്നു. ഇത് പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രൂപപെടുത്തിയെടുത്ത അതിര്‍ത്തി പ്രശ്നമാണ്. ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരന് ആയിരിക്കാന്‍ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനയ്ക്ക് അറിയാമെന്നും വീഡിയോയില്‍ പറയുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !