ചൊവ്വയിലേക്ക് യു എ ഇയുടെ വിജയകുതിപ്പ്. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയില്‍ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ജപ്പാനിലെ തനേഗാഷിമയില്‍ നിന്ന് യു എ ഇ സമയം പുലര്‍ച്ചെ 1:54 നായിരുന്നു വിക്ഷേപണം. ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയില്‍ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി.
അല്‍ അമല്‍ അഥവാ ഹോപ്പ് എന്നാണ് ഈ ചൊവ്വാ പര്യവേഷണത്തിന് പേര്. യു എ ഇയുടെ മാത്രമല്ല പേര് പോലെ അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ഈ ദൗത്യം. യു എ ഇയുടെ അഞ്ചുവര്‍ഷം നീണ്ട കാത്തിരിപ്പാണ് ഇന്ന് പുലര്‍ച്ചെ തനേഗാഷിമ സ്പേസ് സെന്ററില്‍ നിന്ന് നിശ്ചയിച്ചതിലും നാല് മിനിറ്റ് നേരത്തേ വാനിലേക്ക് കുതിച്ചുയര്‍ന്നത്. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ ശ്വാസമടക്കി പിടിച്ചിരുന്നവരുടെ മുഖത്ത് വിജയത്തിന്റെ ചിരി സമ്മാനിച്ച കുതിപ്പ്.
മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിവേണം ഹോപ്പിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍. അടുത്തവര്‍ഷം ഫെബ്രുവരി വരെ ഏഴ് മാസം സമയമെടുക്കും അതിന്. രൂപീകരണത്തിന്റെ അമ്ബതാംവാര്‍ഷികമായ 2021 യു എ ഇ അവിസ്മരണീയമാക്കുക അങ്ങനെയാണ്. ഒരു ചൊവ്വാവര്‍ഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്ബൂര്‍ണചിത്രം പകര്‍ത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും. signoff2117 ല്‍ ചൊവ്വയില്‍ ആദ്യ നഗരം പ്രഖ്യാപിച്ച യു എ ഇയുടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടിയാണ് ഹോപ്പ് പ്രോബ്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !