വാഷിങ്ടണ്‍: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. 1,62,00,326 കേസുകളാണ് ലോകത്ത് ഇതിനോടകം റിപോര്‍ട്ട് ചെയ്തത്. 6,48,440 പേരാണ് രോഗംബാധിച്ച് മരിച്ചത്. 9,913,072 പേര്‍ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 53000ത്തില്‍ അധികമാളുകള്‍ക്കും ബ്രസീലില്‍ 51147 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം1211 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത്.
2,394,513 കേസുകളാണ് ബ്രസീലില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. 86,449 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,617,480 പേര്‍ക്ക് രോഗം ഭേദമായി. തെന്റ കോവിഡ് പരിശോധന ഫലം നെഗറ്റീവായതായി ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയ്ര് ബോല്‍സനാരോ അറിയിച്ചു.
43,15,709 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,49,398 പേര്‍ മരിച്ചു. 20,61,692 പേര്‍ രോഗമുക്തരായി. കോവിഡ് രണ്ടാം തരംഗം ഉണ്ടായേക്കാമെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സ്പെയിനില്‍ നിന്ന് വരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ബ്രിട്ടനില്‍ നിര്‍ദേശമുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !