ബയോഫ്‌ലോക്ക് കൃഷിരീതിയുടെ സാങ്കേതികവശങ്ങള്‍ മത്സ്യകര്‍ഷകരെ പരിചയപ്പെടുത്തുവാനായി മത്സ്യ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. മത്സ്യകര്‍ഷകദിനാചരണത്തിന്റെയും സുഭിക്ഷ കേരളം ബയോഫ്ലോക് പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജൂലൈ 10ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലകളില്‍ 40 കേന്ദ്രങ്ങളിലായി നാനൂറോളം മത്സ്യ കര്‍ഷകര്‍ നേരിട്ട് പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
ജില്ലയില്‍ പീച്ചി ഹാച്ചറി, അഴീക്കോട് ഹാച്ചറി, ചാവക്കാട് ബ്ലോക്ക്, ചാലക്കുടി ബ്ലോക്ക് എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. ബയോഫ്‌ലോക്ക് മത്സ്യ കൃഷി രീതിയില്‍ സാങ്കേതികത ആഗ്രഹിക്കുന്നവര്‍ക്ക് https://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ ലൈവായി പരിശീലനത്തില്‍ പങ്കെടുക്കാം
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !