ജിദ്ദ: നാടണയാൻ പ്രയാസത്തിലായ അശരണർക്ക് സഹായമായി നിലമ്പൂരിലെ യുവാക്കൾ. ശാരീരിക പ്രയാസം അനുഭവിക്കുന്ന പൂങ്കളത്തൂർ സ്വദേശിക്കും, അപകടത്തിൽ പരിക്കേറ്റ തൃക്കലങ്ങോട് സ്വദേശികുമാണ് നിലമ്പൂർ സ്വദേശികളായ ശിഹാബ് പൊറ്റമ്മലിെൻറയും മുനീർ ബാബു നല്ലംതണ്ണിയുടെയും ഇടപെടൽ തുണയായത്.
നാടണയാൻ ഒരുവഴിയുമില്ലാത്ത അവസ്ഥയായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇത് അറിഞ്ഞ് ശിഹാബും മുനീരും യുവ ബിസിനസ്സുകാരൻ നിഷാദ് കിളിയിടുക്കിലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അതറിഞ്ഞ നിഷാദ് സഹായിക്കാമെന്നേൽക്കുകയുമായിരുന്നു.
ഇവർക്ക് ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള ടിക്കറ്റാണ് നിഷാദ് വഹിച്ചത്. അസുഖം മൂലം ജോലിക്ക് പോവാനാവാതെ മാസങ്ങളായി ഇവർ റൂമിൽ കഴിച്ച്കൂട്ടുകയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ ദുരനുഭവം മുനീറിന്റെയും, ഷിഹാബിന്റെയും ശ്രദ്ധയിൽ പെട്ടത്. ഇവർക്കുള്ള യാത്രാ സൗകര്യം ജലീൽ ഒഴുകൂർ, നാസർ ഒളവട്ടൂർ ഇവരുടെ ശ്രമഫലമായി കെ എം സി സി യുടെ ചാർട്ടഡ് വിമാനത്തിൽ ഇവർക്ക് യാത്രക്കുള്ള സൗകര്യമൊരുക്കി. കൂടാതെ ഇവർക്ക് നാട്ടിൽ തുടർ ചികിത്സക്കുള്ള ധനസഹായം ജിദ്ദ റൈഡേഴ്സ് വാട്സ് ആപ്പ് കുട്ടായ്മ സുരൂപിച്ച് നൽകുകയും ചെയ്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !