ജിദ്ദ: കൊവിഡ് രോഗി സൗദിയിൽ ആത്മഹത്യ ചെയ്തു. കൊല്ലം ഓടനാവട്ടം കൊടുവട്ടൂർ അമ്പാടി സ്വദേശി വി.മധുസൂദനൻ (58) ആണ് ജുബൈലിൽ ആത്മഹത്യ ചെയ്തത്. വൈറസ് ബാധയേറ്റ് അവശ നിലയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും അവിടെ നിന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
ആദ്യ ഘട്ടത്തിൽ പരിശോധന നടത്തിയില്ലെങ്കിലും പിന്നീട് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കുറച്ച് നേരം അഡ്മിറ്റ് ചെയ്തു ഓക്സിജൻ അടക്കമുള്ളവ നൽകി അൽപ സമയ ശേഷം വിട്ടയച്ചിരുന്നു. തുടർന്ന് ക്രൈസിസ് ടീം റൂമിൽ എത്തിക്കുകയും കൗൺസിൽ നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: സുധർമ, മക്കൾ: അഭിരാമി, അഭിജിത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !