മൂന്നാർ: വെള്ളിയാഴച് ഉരുൾെപാട്ടലുണ്ടായ രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്വാരത്ത് ഒരു വലിയ കുഴിയെടുത്ത് ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 80 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേർ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !