'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ശ്രീരാമന്‍', കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടന്ന ഭൂമി പൂജയ്ക്ക് പിന്നാലെ, ബാലകനായ രാമന്റെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് നടക്കുന്ന മോദിയുടെ ഛായാചിത്രം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതേരീതിയില്‍ ചിത്രത്തെ ഹാസ്യരൂപത്തില്‍ വിമര്‍ശിക്കുന്നതാണ് തരൂര്‍ പങ്കുവെച്ച ചിത്രം.
കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറുടെ ചിത്രവും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തരൂര്‍ പങ്കുവെച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ആഗസ്റ്റ് 5നായിരുന്നു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ശിലാസ്ഥാപനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !