തിരുവനന്തപുരം | രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംവി ശ്രേയംസ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. എല്‍ജെഡി സംസ്ഥാന നിവാഹക സമിതി സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.അതേസമയം, പിണറായിവിജയനെ അനുകൂലിച്ചുകൊണ്ട് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ശ്രേയംസ് കുമാര്‍ അറിയിച്ചു.
24 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ശ്രേയംസ് കുമാര്‍ മത്സരിക്കും എന്നത് ഇതോടെ ഉറപ്പായി. ഈ മാസം 13 ന് രാവിലെ നിയമസഭാ സെക്രട്ടറിയേറ്റിലായിരിക്കും അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക .
സ്വര്‍ണ്ണക്കടത്ത് കേസുമായിബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുണ്ടാകുന്ന ശക്തമായ ഭാഷയിലാണ് ശ്രേയംസ് കുമാര്‍ പ്രതിരോധിച്ചത്. സര്‍ക്കാരിനെതിരെ അനാവശ്യമായ ആക്രമണമാണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയാണ്. മറ്റുദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ചുമക്കേണ്ടകാര്യമില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ താനും തന്റെ പാര്‍ട്ടിയും പ്രഖ്യാപിക്കുകയാണെന്നും ശ്രേയംസ് കുമാര്‍ വ്യക്തമാക്കി.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മീഷന്‍ തട്ടി എന്നുള്ള എന്‍ഐഎയുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലൈഫ് മിഷന്‍ പദ്ധതിക്കും മുഖ്യമന്ത്രിക്കും സ്വപ്ന പണം തട്ടിയതുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !