സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42000 രൂപയായി. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ചൈന അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5250 ആയി ഉയര്‍ന്നു. ഇന്നലെ രണ്ടുതവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നാലുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആയിരത്തിതൊളളായിരത്തോളം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി 40,000 എന്ന പുതിയ ഉയരം കുറിച്ചത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ ആറായിരത്തില്‍പ്പരം രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്.
അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം. ഇതിന് പുറമേ ചൈന അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !