മൂന്നാര്‍ കണ്ണന് ദേവന് പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ ഇടിഞ്ഞുവീണ മണ്ണിനടയില്‍നിന്നും പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
നാല് പേര് മരിച്ചതായി വിവരം ലഭിച്ചതായി ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി പറഞ്ഞു. മണ്ണിടിച്ചിലില്‍ നാല് ലയങ്ങളാണ് തകര്‍ന്നത്. 83 പേര് ലയത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പോലീസും അഗ്നിശമനസേനയും സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !