സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍്റെ 38,240 രൂപയായി. ഗ്രാമിന് 4780 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,933 ഡോളറാണ് വില.
ഓഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്നലെ പവന് 320 രൂപ കുറഞ്ഞതിനെ തുടര്‍ന്ന് വില 38,560 രൂപയായി താഴ്ന്നിരുന്നു.
ഈ മാസത്തിലെ ആദ്യ വാരത്തില്‍ സ്വര്‍ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. ഓഗസ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു.
ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലെ കുറവ് തുടരുകയാണ്. സാമ്ബത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് തുടരുമ്ബോഴും സ്വര്‍ണത്തിലെ ഇ ടി എഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ സ്വര്‍ണത്തിലെ ഇ ടി എഫില്‍ വര്‍ധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !