തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12-ന് തുടങ്ങുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു .
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വീണ്ടും പുതുക്കുന്നത് . 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും . കരട് പട്ടികയില്‍ പുരുഷന്മാര് 1,25,40,302, സ്ത്രീകള്‍ 1,36,84,019, ട്രാന്‍സ്ജെന്‍ഡര്‍ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടര്‍മാരാണ് ഉള്ളത് .
www.lsgelection.kerala.gov.in -ല്‍ കരട് വോട്ടര്‍പട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയില്‍ ഉള്പ്പെട്ടിട്ടില്ലാത്തവര്ക്കു പേരു ചേര്‍ക്കുന്നതിന് 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26-ന് പ്രസിദ്ധീകരിക്കും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !