കുറ്റിപ്പുറം: ടൗണിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാർക്കിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തനങ്ങളുടെ പുരോഗതി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി.
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പാർക്കാർ രണ്ടാം ഘട്ട വിവിധ നവീകരണ പ്രവൃത്തികൾ നടത്തുന്നത്.നിർമ്മിതികേന്ദ്രയുടെ മേൽനോട്ടച്ചുമതലയിലാണ്പദ്ധതി നിർവ്വഹണം നടത്തുന്നത്.
ഇപ്പോൾ പദ്ധതി പ്രവർത്തനങ്ങൾ നിലച്ചിരുന്നതിനെ തുടർന്നാണ് എം.എൽ. എ പാർക്കിലെ പദ്ധതി പ്രവർത്തനങ്ങൾ സന്ദർശിക്കാനെത്തിയത്.ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് പ്രവൃത്തി നിലച്ചത്. ഇതിൻ്റെ സാങ്കേതിക തടസ്സങ്ങൾ നീക്കി ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പരപ്പാര,നിള പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി എന്നിവരോടൊപ്പമാണ് എം.എൽ.എ പാർക്കിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. പാർക്ക് നവീകരണങ്ങളുടെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്.കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !