കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര ഇടക്കാല നഷ്‌ടപരിഹാരം

0

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും അടിയന്തര ഇടക്കാല നഷ്ടപരിഹാരവുമായി എയര്‍ഇന്ത്യ . മരണപ്പെട്ടവരില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതവും 12 വയസ്സിനു താഴെയുള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക . യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത് . പരിക്കേറ്റവര്‍ക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം. 55 പേര്‍ക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക്‌ കൈമാറി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് ഏഴിനാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ വിമാനം തകര്‍ന്നുവീണത് . അപകടത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത് . മരിച്ച നാലുകുട്ടികള്‍ 12 വയസ്സിനു താഴെയുള്ളവരാണ് . പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ഇവരുടെ ചികിത്സാച്ചെലവുകളും എയര്‍ഇന്ത്യയാണ്‌ വഹിക്കുന്നത്.

പൂര്‍ണ നഷ്ടപരിഹാരം വൈകുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം അടിയന്തര ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു. പ്രത്യേക വാട്‌സാപ്പ് നമ്ബറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍രേഖകള്‍ ശേഖരിച്ചാണ് തുക കൈമാറിയത്. പരിക്കേറ്റവര്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം ഓണത്തിനുമുമ്ബ് പൂര്‍ണമായും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍ഇന്ത്യ അറിയിച്ചു .

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !