സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. വാട്സ്‌ആപ്പിലടക്കം റ്റൂ ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യണമെന്നാണ് കേരളപൊലീസ് സൈബര്‍ ഡോം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
വാട്സ്‌ആപ്പില്‍ റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷനായി ഫോണ്‍ നമ്ബറും ഇ-മെയില്‍ ഐഡിയും ചേര്‍ക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു ഫാക്ടര്‍ ഓതന്‍റിഫിക്കേഷന്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്.
സൈബര്‍ഡോം പങ്കുവച്ച കുറിപ്പ്:
ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിന് 2 ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്ബര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്സപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !