വാഴക്കാട് : വാഴക്കാട് പഞ്ചായത്ത് ജിസിസി കെഎംസിസി കോറന്റൈനിൽ കഴിയുന്നവർക്കായി 'കോവിഡ് 19' പ്രതിരോധ കിറ്റ് വിതരണം ചെയ്തു.
കോറന്റൈൻ സെന്ററുകളിലും ഹോം കൊറന്റൈനിലും കഴിയുന്നവർക്കാണ് സാനിറ്റൈസർ, ഹാൻഡ് വാഷ്, സോപ്, മാസ്ക്, പ്രകൃതിദത്ത ഔഷധങ്ങൾ എന്നിവയടങ്ങിയ കിറ്റ് നൽകിയത്.
വാഴക്കാട് മെഡിക്കൽ ഓഫീസർ ഡോ.അമീന് കിറ്റ് കൈമാറി കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പിഎ ജബ്ബാർ ഹാജി വിതരണോൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സികെ ഷാക്കിർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പിഎ ഹമീദ് മാസ്റ്റർ, സെക്രട്ടറി അബ്ദു റഹ്മാൻ മാസ്റ്റർ, കെഎംസിസി നേതാക്കളായ ടിപി അഷ്‌റഫ്, ആർപി ഹാരിസ്, കരീം വെട്ടത്തൂർ, കെപി ഫസൽ സംബന്ധിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർക്കും ജീവനക്കാർക്കും കെഎംസിസി 'കോവിഡ് 19' പ്രതിരോധ കിറ്റ് നൽകി. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചർ, സെക്രട്ടറി സനൽ, വൈസ് പ്രസിഡന്റ് ജൈസൽ എളമരം എന്നിവർ സികെ ഷാക്കിറിൽ നിന്നും കിറ്റ് ഏറ്റുവാങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !