പരവക്കൽ: ഏറെ കാലമായി കഷ്ടതകൾ കൊണ്ടും ദുരിതങ്ങൾ കൊണ്ടും ഇരുളടഞ്ഞ കുടുമ്പത്തിന് സ്നേഹ ത്തിന്റേയും സാന്ത്വനത്തിന്റേയും പൊൻതിരി തെളിയിച്ചു കൊണ്ട് സിപിഎം പരവക്കൽ ബ്രാഞ്ച് കമ്മറ്റിയുടെയും, സാന്ത്വനം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന് വൈകിയിട്ട് 4:30 ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : *ടി. കെ റഷീദലിയുടെ അധ്യക്ഷതയിൽ ഇടതു പക്ഷ ജനാതിപത്യ മുന്നണി കൺവീനർ എ. വിജയ രാഘവൻ നിർവഹിച്ചു.
അലുങ്ങൽ ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ ബിന്ദു, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി ബീനാ സണ്ണി ആശംസയും വടേരി സലാം നന്ദി യും പറഞ്ഞു.
വീടിന്റെ പുനർ നിമ്മാണവുമായി സഹകരിച്ച എല്ലാവർക്കും പരവക്കൽ പ്രവാസി കൂട്ടായ്മയുടെ പേരിൽ പ്രത്യേക നന്ദി അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ എല്ലാ മാനദണ്ഡങ്ങളും മാനിച്ചു കൊണ്ട് പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃക യായി പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ. ഭിന്നശേഷി ക്കാരായ അംഗ ങ്ങൾ അടങ്ങിയ അശരണരായ ഒരു കുടുംബ ത്തിന് അന്തിയുറങ്ങു വാൻ വീട് പണിതു നൽകുക യാണ് ഇടതു അനുഭാവി കളുടെ പ്രവാസി കൂട്ടായ്മയായ പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ.
മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി പഞ്ചായത്ത് പതിനാലാം വാർഡിലാണ് ഹതഭാഗ്യരായ ഈ കുടുംബം കഴിയുന്നത്. നിർഭാഗ്യ വശാൽ ഔദ്യോഗിക രേഖകൾ എല്ലാം നഷ്ടമായ ഈ കുടുംബത്തിന് അധികൃതരിൽ നിന്നുള്ള ആനുകൂല്യ ങ്ങൾ ഒന്നും തന്നെ കിട്ടാറില്ല. ഈ കുടുംബ ത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് പ്രവാസ ലോകത്തു നിന്നുള്ള സഹായ ത്തോടെ സി. പി. ഐ.(എം) പരവക്കൽ ബ്രാഞ്ച് കമ്മറ്റിയും സാന്ത്വനം പ്രവാസി കൂട്ടായ്മയും കൂടി വീട് നിർമ്മിച്ചത് നൽകിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !