വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി

0

രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോർവാഹന ചട്ടത്തിൽ പറയുന്ന എല്ലാ രേഖകൾക്കും ഇത് ബാധകമാണ്.

ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബർ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു. മാർച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എന്നാൽ, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകൾ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു. ഓഗസ്റ്റ് 24-ലെ ഉത്തരവ് അനുസരിച്ച് രേഖകൾ പുതുക്കുന്നതിന് ഡിസംബർ 30 വരെ സമയം നൽകുന്നുണ്ട്.

ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകൾ, ടാക്സികൾ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇത്തരം വാഹന ഉടമകൾ ചെറുതല്ലാത്ത ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !