രക്ഷാപ്രവർത്തനത്തിന് കോരിച്ചൊരിയുന്ന മഴയത്ത് കൊവിഡിനെയും മറന്ന് നാട്ടുകാർ ഓടിയെത്തി

0

വിമാനം തകർന്നുവെന്ന വാർത്ത കേട്ടതോടെ ആദ്യ നിമിഷങ്ങളിലെ അമ്പരപ്പ് മാത്രമേ കരിപ്പൂരിലെ നാട്ടുകാർക്കുണ്ടായിരുന്നുള്ളു. പിന്നെ മറ്റെല്ലാം മറന്ന് അവർ അപകടസ്ഥലത്തേക്ക് ഓടിയെത്തി. കൊവിഡ് കാലമാണെന്നും കോരിച്ചൊരിയുന്ന മഴയുണ്ടെന്നുമെല്ലാം മറന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് പിന്നെ നടന്നത്.

അധികൃതർക്കൊപ്പം കൈമെയ് മറന്ന് നാട്ടുകാരും ഒന്നിച്ചതോടെയാണ് ഒന്നര മണിക്കൂർ കൊണ്ട് പിളർന്നു കിടന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തേക്ക് എടുത്ത് ആശുപത്രിയിലേക്ക് എത്തിക്കാനായത്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മരണസംഖ്യ ഒരുപക്ഷേ ഇനിയുമുയരുമായിരുന്നു.

വിമാനത്തിന്റെ മുൻഭാഗമിടിച്ച് തകർത്ത മതിലിനിടയിലൂടെയാണ് നാട്ടുകാർ ഓടിയെത്തി കുടുങ്ങിക്കിടന്നവരെ പുറത്തേക്ക് എത്തിച്ചത്. മഴയും ഇരുട്ടുമൊക്കെ തടസ്സം നിന്നെങ്കിലും എല്ലാവരും ഒന്നിച്ച് നിന്നതോടെ പ്രതിസന്ധികൾ തരണം ചെയ്തു.

സോഷ്യൽ മീഡിയയും ഉണർന്ന് പ്രവർത്തിച്ചു. രക്തം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ പ്രവഹിച്ചു. രോഗികളുമായി ആശുപത്രികളിലേക്ക് ആംബുലൻസുകൾ എത്തുമ്പോൾ തന്നെ രക്തം നൽകാനായി കാത്തുനിന്നവരുടെ നീണ്ട നിര ആശുപത്രികളിലുണ്ടായിരുന്നു. അപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് വേണ്ടിയും സന്ദേശങ്ങൾ പറന്നു.

കരിപ്പൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണം

കരിപ്പൂര്‍ വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

കണ്‍ട്രോള്‍ സെല്‍ നമ്ബറുകള്‍: 0483-2733251, 3252,3253, 2737857. കരിപ്പൂരിലെ വിമാനാപകടത്തില്‍ മരിച്ച ഒരു യാത്രക്കാരന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ചികില്‍സയിലുള്ള ഒരു യാത്രക്കാരന്റെ ഫലവും പോസിറ്റീണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !