ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മഞ്ചേരി നഗരസഭയുടെ കീഴില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരി നോബിള്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യാമ്പസിലാണ് ആയിരം ബെഡ്ഡുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ 200 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കുടുംബശ്രീയുടെയും കീഴില്‍ മഞ്ചേരി നഗരസഭയുടെയും മെഡിക്കല്‍ കോളജിന്റെയും മേല്‍നോട്ടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ജില്ലയിലെ 15ാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണിത്. ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ഇതുവരെ 4000 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുട്ടിപ്പാലം സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലാണ് മഞ്ചേരിയിലെ ആദ്യ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കാറ്റഗറി എ, ബി വിഭാഗത്തില്‍ പ്പെടുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !