ഓഗസ്റ്റ് 31 മുതല്‍ കാലവര്‍ഷം സജീവമാകും; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ കുഡുലുവിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 5.6 സെന്റിമീറ്റര്‍. കണ്ണൂരില്‍ 3.8 സെന്റിമീറ്ററും വയനാട് ജില്ലയിലെ അമ്ബലവയലില്‍ 3.8 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് സമാന കാലവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാല്‍ ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.

31-08-2020 നും 01-09-2020 നും ഇടുക്കി ജില്ലയിലും 02-09-2020 ന് കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ (ദീര്‍ഘകാല ശരാശരി-Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദീര്‍ഘകാല പ്രവചനത്തില്‍ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പില്‍ ജില്ലാതല വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. 2020 മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 1624 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 8% കുറവാണ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാള്‍ 77% കുറവ് മഴയാണ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ
കൂടിയ താപനില- 28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് - 23 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍
കൂടിയത്- 26 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ (എപി)
കൂടിയത്- 27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി എപി
കൂടിയത്-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്
കൂടിയത്- 27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്
കൂടിയത്- 28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

മത്സ്യതൊഴിലാളി ജാഗ്രതനിര്‍ദ്ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല

പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
29-08-2020 മുതല്‍ 02-09-2020 വരെ : തെക്ക് - പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
29-08-2020 & 30-08-2020 വരെ : വടക്ക്-കിഴക്ക് അറബിക്കടല്‍,വടക്ക് മഹാരാഷ്ട്ര തീരം,ഗുജറാത്ത്‌ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
31-08-2020  : വടക്ക്-കിഴക്ക് അറബിക്കടല്‍,ഗുജറാത്ത്‌ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !