ഐപിഎല്ലിന് മൂന്ന് ആഴ്ച മാത്രംസുരേഷ് റെയ്ന ഈ സീസണില്‍ കളിക്കില്ല
ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തിരിച്ചടി. ടീമില്‍ രണ്ടാമത് ഒരു താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. കളിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ഒരു പേസര്‍ക്കും 12 സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ടീം ഒന്നടങ്കം ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരത്തെ യുഎഇയില്‍ വന്നിറങ്ങുന്ന ക്ലബുകള്‍ക്ക് എല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയുടെ ക്വാറന്റൈന്‍ കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്തംബര്‍ ഒന്നു വരെയാണ് ക്വാറന്റൈന്‍ നീട്ടിയിരിക്കുന്നത്.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി നല്‍കി കൊണ്ട് ഓള്‍റൗണ്ടര്‍ ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം ഈ സീസണില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഈ സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റെയ്‌നയ്ക്കും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് സിഎസ്‌കെ സിഇഒ കെ വിശ്വനാഥന്റെ പ്രസ്താവനയില്‍ പറഞ്ഞു.
സുരേഷ് റെയ്‌ന ഈ സീസണില്‍ കളിക്കില്ല
ഐ പി എല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. സൂപ്പര്‍താരം സുരേഷ് റെയ്‌ന ഈ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് താരം ഈ സീസണില്‍ നിന്നും പിന്മാറിയത്.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലം റെയ്ന ഈ സീസണില്‍ നിന്നും പിന്മാറിയെന്നും യു എ ഇ യില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു.
നേരത്തെ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പുറകെ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !