മലയാളിക്കിത് അതിജീവനത്തിന്റെ തിരുവോണം ! സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ

0

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന്ഓണം ആഘോഷിക്കുന്നു.

ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിൻ്റെയും പാഠങ്ങൾ നമുക്ക് പകർന്നു തരുന്നതാണ്. നമ്മുടെ പഴയ ഓണക്കാല ഓർമ്മകളെ പൊടിതട്ടിയെടുക്കാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിൽ ഓണാശംസകൾ കൈമാറാനുമൊക്കെ ഈ ഓണനാളുകളിൽ സമയം കണ്ടെത്താം.

വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും നമ്മുടെ കേരള നാട് വർണ്ണങ്ങൾ ചാലിച്ച് പുഷ്പസുഗന്ധിയായി നിൽക്കുന്നു. ഈ ആകുലതകൾക്കിടയിൽ തോലടർന്ന് പിടി പൊട്ടിയ നമ്മുടെ മനസ്സുകളെ ചേർത്തു നിർത്താനും അതിൽ ചെത്തിയും ചെന്താമരയുമൊക്കെ വിരിയിക്കുന്നതുമാകട്ടെ ഈ ഓണക്കാലം.

ആഘോഷങ്ങൾ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാവട്ടെ, മഹാമാരിയുടെ ഭീതിയില്ലാത്ത നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം. അത് വരെ ജീവിക്കുക എന്നതാണ് പ്രധാനം. അതിനായി സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.

"ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മീഡിയ വിഷൻ ടീമിന്റെ  ഒരായിരം ഓണാശംസകൾ ! "

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !