ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 286 പേര്‍

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 180 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ ആറ് പേര്‍
ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 2,562 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 47,120 പേര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 01) 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 180 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 286 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അലനല്ലൂര്‍ 01, അങ്ങാടിപ്പുറം 02, എ ആര്‍ നഗര്‍ 16, അരീക്കോട് 02, ആതവനാട് 01, മഞ്ഞപ്പെട്ടി 01, ചേലേമ്പ്ര 04, ചെറുവണ്ണൂര്‍ 01, ചോക്കാട് 02, ചുനക്കര 01, എടപ്പാള്‍ 07, എടവണ്ണ 01, കല്‍പകഞ്ചേരി 03, കണ്ണമംഗലം 09, കൊണ്ടോട്ടി 03, കോട്ടക്കല്‍ 02, മലപ്പുറം 03, മമ്പാട് 03, മഞ്ചേരി 09, മങ്കട 03, മൂന്നിയൂര്‍ 16, നീലടത്തുര്‍ 01, ഊരകം 04, ഊര്‍ങ്ങാട്ടിരി 01, പാണ്ടിക്കാട് 01, പന്നിപ്പാറ 01, പരപ്പനങ്ങാടി 09, പറപ്പൂര്‍ 01, പെരിന്തല്‍മണ്ണ 02, പെരുവള്ളൂര്‍ 01, പൊന്മുണ്ടം 06, പുളിക്കല്‍ 07, പുല്‍പ്പറ്റ 02, രണ്ടത്താണി 03, താനൂര്‍ 17, തെന്നല 01, തിരുനാവായ 01, തിരുരങ്ങാടി 04, തിരുവാലി 01, വടകര 01, വളവന്നൂര്‍ 01, വള്ളിക്കുന്ന് 16, വട്ടംകുളം 01, വാഴയൂര്‍ 02, വെളിമുക്ക് 01, വെട്ടത്തൂര്‍ 01, വണ്ടൂര്‍ 01, സ്ഥലം ലഭ്യമല്ലാത്തത് 03.

ഉറവിടമറിയാതെ രോഗബാധിതരായവര്‍

  1. വേങ്ങര 01, മാറാക്കര 01, മേലാറ്റൂര്‍ 01, തിരുരങ്ങാടി 01, കല്‍പകഞ്ചേരി 01, മൂന്നിയൂര്‍ 01.
  2. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
  3. കരുളായി സ്വദേശിനി - ഒന്ന്
  4. ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
  5. പള്ളിക്കല്‍ 01, പൊന്മുണ്ടം 01.
  6. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
  7. വെളിമുക്ക് 01, തെന്നല 01.
  8. 47,120 പേര്‍ നിരീക്ഷണത്തില്‍

47,120 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,371 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 353 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,428 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 94,604 സാമ്പിളുകളില്‍ 357 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു
ജില്ലയില്‍ രണ്ട് കോവിഡ് മരണം കൂടി. ഒളവട്ടൂര്‍ സ്വദേശിനി ആമിന (95), കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷി (69) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്സിഡന്റ്, എപ്പിലപ്‌സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സെപ്റ്റംബര്‍ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. അവശ നിലയിലായിരുന്ന രോഗിയെ കോവിഡ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴിന് ഹൃദയാഘാതമുണ്ടായതോടെ എ.സി.എല്‍.എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 7.30ന് രോഗി മരിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !