കൊ​ച്ചി മെ​ട്രോ നി​ര​ക്കു​ക​ളി​ല്‍ വ​ലി​യ ഇ​ള​വ്; യാ​ത്ര കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌

0


തി​ങ്ക​ളാ​ഴ്ച സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ മെ​ട്രോ നി​ര​ക്കു​ക​ളി​ല്‍ ഇ​ള​വു പ്ര​ഖ്യാ​പി​ച്ചു. കൂ​ടി​യ നി​ര​ക്ക് 60 രൂ​പ​യാ​യി​രു​ന്ന​തു കു​റ​ച്ച്‌ 50 രൂ​പ​യാ​ക്കി. കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കു 10 ശ​ത​മാ​നം കൂ​ടി ഇ​ള​വു ല​ഭി​ക്കും.

ആ​റു സ്ലാ​ബു​ക​ളാ​യി​രു​ന്ന നി​ര​ക്കു​ക​ള്‍ നാ​ലാ​യി കു​റ​ച്ചു. 10, 20, 30, 50 എ​ന്നി​ങ്ങ​നെ​യാ​കും പു​തി​യ നി​ര​ക്കു​ക​ള്‍. നേ​ര​ത്തെ ഇ​ത് 10, 20, 30, 40, 50, 60 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ 20 രൂ​പ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ഒ​രാ​ള്‍​ക്ക് അ​ഞ്ചു സ്റ്റേ​ഷ​നു​ക​ള്‍ വ​രെ സ​ഞ്ച​രി​ക്കാം. 30 രൂ​പ​യ്ക്കു 12 സ്റ്റേ​ഷ​നു​ക​ള്‍ വ​രെ​യും 50 രൂ​പ​യ്ക്കു 12 സ്റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ലും സ​ഞ്ച​രി​ക്കാം.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു നി​ര​ക്കു കു​റ​ച്ച​തെ​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ കാ​ര്‍​ഡു​ക​ളി​ലെ ബാ​ല​ന്‍​സ് പു​തി​യ കാ​ര്‍​ഡു​ക​ളി​ലേ​ക്കു മാ​റ്റി​ന​ല്‍​കും. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു യാ​ത്ര ചെ​യ്യാ​തി​രു​ന്ന​തു മൂ​ലം ആ​ര്‍​ക്കും പ​ണം ന​ഷ്ട​മാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പു​തി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡു​ക​ള്‍ ഏ​ഴു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 22 വ​രെ 150 രൂ​പ ഇ​ഷ്യൂ ഫീ​സി​ല്ലാ​തെ വാ​ങ്ങാ​ന്‍ അ​വ​സ​ര​മു​ണ്ട്. വാ​ര്‍​ഷി​ക ഫീ​സാ​യി 75 രൂ​പ​യും റീ​ചാ​ര്‍​ജ് ഫീ​സാ​യി അ​ഞ്ചു രൂ​പ​യും ഈ​ടാ​ക്കും. ഷോ​പ്പിം​ഗ് ഓ​ഫ​റു​ക​ളും കാ​ര്‍​ഡു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു മാ​സ​ങ്ങ​ളാ​യി നി​ര്‍​ത്തി വ​ച്ച മെ​ട്രോ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഏ​ഴു മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും യാ​ത്ര. സീ​റ്റു​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

ട്രെ​യി​നി​ന്‍റെ വാ​തി​ല്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 20 സെ​ക്ക​ന്‍​ഡ് തു​റ​ന്നി​ടും. ട്രെ​യി​നി​ലെ വാ​യു​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​ളു​ക​ള്‍​ക്കു തി​ര​ക്കു​ണ്ടാ​ക്കാ​തെ ക​യ​റാ​നും ഇ​റ​ങ്ങാ​നും വേ​ണ്ടി​യാ​ണി​ത്. കൂ​ടാ​തെ തൈ​ക്കൂ​ടം, ആ​ലു​വ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഓ​രോ യാ​ത്ര​യ്ക്കു ശേ​ഷ​വും ട്രെ​യി​നി​ന്‍റെ എ​ല്ലാ വാ​തി​ലു​ക​ളും അ​ഞ്ചു മി​നി​റ്റ് തു​റ​ന്നി​ടും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !