കർണൂൽ പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലർച്ചെയാണ് അപകടം നടന്നത്. തീപിടിച്ച സമയത്ത് ബസിൽ ഏകദേശം 40 യാത്രക്കാർ ഉണ്ടായിരുന്നു. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. തീ പടരുന്നതിനിടെ ചില യാത്രക്കാർ ബസിന്റെ ജനലുകൾ തകർത്ത് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
അപകടം കണ്ട ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, അഗ്‌നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കർണൂൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാരുണ്ടെന്നും, ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.
Source:
20 passengers were killed and several others critically injured after a Kaveri Travels bus caught fire in the early hours of Friday, Kurnool dist
— TNIE Andhra Pradesh (@xpressandhra) October 24, 2025
The bus, travelling from Bengaluru to Hyderabad, caught fire after a two-wheeler collision. 42 passengers onboard. @NewIndianXpress pic.twitter.com/st7FrqXdDA
ഈ വാർത്ത കേൾക്കാം
Content Summary: Major tragedy as bus catches fire in Andhra Pradesh: Several dead, reports say
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !